
ബോളിവുഡ് താരം കരീഷ്്മ കപൂറും അഭിഷേക് ബച്ചനും തമ്മില്‍ അഞ്ച് വര്‍ഷം നീണ്ട പ്രണയമായിരുന്നു ഉണ്ടായിരുന്നത്. അഭിഷേക് ബച്ചന്റെ സഹോദരി ശ്വേതാ ബച്ചന് വിവാഹം ചെയ്തത് കരീഷ്മയുടെ കുടുംബത്തില്‍ നിന്നുമായിരുന്നു. ശ്വേതയുടെ വിവാഹസമയത്തായിരുന്നു അഭിഷേക്- കരീഷ്മ പ്രണയവാര്‍ത്തകള്‍ പുറത്ത് വന്നത്. അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാള്‍ ചടങ്ങില്‍ ഇരുവരും വിവാഹിതരാകുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താമസിയാതെ ഇരുവരും പിരിയുകയായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതിന്റെ കാരണം അവ്യക്തമായിരുന്നു. അഭിഷേകുമായുള്ള വേര്‍പിരിയലിന് ശേഷം ആറു മാസത്തിനുള്ളില്‍ കരീഷ്മ സുന്ജയ് കപൂറിനെ വിവാഹം ചെയ്തു. എന്നാല്‍ പതിമൂന്നു വര്‍ഷമാണ് ഇവരുടെ വിവാഹ ജീവിതവും നീണ്ടു നിന്നത് . കരീഷ്മയുടെ വിവാഹ സമയത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന നടി അവരായിരുന്നു. ആദ്യ കുട്ടി പിറന്നപ്പോള്‍ തന്നെ കരീഷ്മയുടെ ജീവിതത്തിലെ കലഹങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു.
കരീഷ്മക്ക് മുംബൈയില്‍ താമസിക്കാനാണ് താല്പര്യമെന്നും സുന്ജയ് ഡല്‍ഹി ബേസ്ഡ് ആണെന്നും ഇതിനെ ചൊല്ലി കലഹങ്ങള്‍ പതിവാണെന്നുമായിരുന്നു വാര്‍ത്തകള്‍. രണ്ടാമത്തെ കുട്ടി കൂടി പിറന്നതോടെ ഇരുവരും തമ്മില്‍ പിരിയാന്‍ തീരുമാനിച്ചതായി തരത്തില്‍ വാര്‍ത്തകള്‍ പരന്നു. എല്ലാ അഭ്യൂഹങ്ങളും ശരിവച്ച് 2015-ല്‍ കരീഷ്മ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ ഗാര്‍ഹിക പീഡന പരാതി ചൂണ്ടിക്കാണിച്ച് വിവാഹമോചന നോട്ടീസ് അയച്ചു. തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.






