
ആരാധകരുടെ കാത്തിരിപ്പിന് അവസാനം, മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഈ വിവരം അറിയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, എന്നിങ്ങനെ മൂന്നു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നു. ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമതായി എത്തുന്നത് മധുവാണ്.
ചിത്രം പ്രഖ്യാപിച്ച അന്നുമുതല്‍ പുറത്ത് വരുന്ന ഓരോ വാര്‍ത്തയും ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.






