
മലയാളി പ്രേക്ഷകരുടെ പ്രയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. സിനിമാ വിഷയങ്ങള്‍ക്ക് പുറമേ തന്റെ വീട്ടിലെ വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്ക്വെക്കാറുണ്ട്. താരം പങ്ക്വെക്കുന്ന് എല്ലാ ചിത്രങ്ങളും വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്വെച്ചിരിക്കുന്ന ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
രണ്ട് കുട്ടികള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്ക്വെച്ചത്. വാഗമണ്‍ പോകുന്ന വഴി രണ്ട് കുറുമ്പന്മാര്ക്ക് ലിഫ്റ്റ് കൊടുത്തു. അതില്‍ ഒരുവന് പറയുകയാണ് ഇവന് ഭയങ്കര റോമിയോ ആണെന്ന്. ഇതില്‍ ആരാണ് റോമിയോ എന്ന് നിങ്ങള്‍ തന്നെ കണ്ട് പിടിക്കൂ ഫോട്ടേയ്ക്ക് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബന് കുറിച്ചു.






