
ഡിസ്നി ഒരുക്കുന്ന പുതിയ ചിത്രത്തിന് ശബ്ദം നല്കി ഐശ്വര്യ റായ്. ചിത്രത്തില്‍ ഹോളീവുഡ് താരമായ ആഞ്ജലീന ജോളിക്കാണ് താരം ശബ്ദം നല്‍കുന്നത്. മാലിഫിഷ്യന്റ് : മിസ്ട്രസ് ഓഫ് ഈവിള്‍ എന്ന ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റുമ്പോള്‍ ഹോളീവുഡില്‍ ആഞ്ജലീന അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നല്കാന് ഐശ്വര്യ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് സംശയമില്ല.
ആഞ്ജലീന അഭിനയിച്ചതില്‍ വെച്ച് തികച്ചും വ്യത്യസ്ഥമായ കഥാപാത്രത്തെ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇത് നന്മയുടെയും തിന്മയുടെയും കഥയാണ്. ഹിന്ദി പതിപ്പില്‍ ഐശ്വര്യയുടെ ശബ്ദത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ആഞ്ജലീന ഈ ചിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം തന്നെ പ്രധാന്യമുള്ളത് തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യയുടെ ശബ്ദവും. മറ്റാരേയും ചിത്രത്തിന് വേണ്ടി സങ്കല്‍പ്പിക്കാനേ കഴിയില്ല. കഥാപാത്രവുമായി ശക്തമായ ഒരു ബന്ധം സ്ഥാപിക്കനും അവളുടെ കഥാപാത്രത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ആഗ്രഹിച്ചു. ഐശ്വര്യയുടെ ലാളിത്യവും ശക്തവുമായ കഥാപാത്രം ഈ ചിത്രത്തിന് ഏറെ പ്രയോജനപ്പെടും. ഡിസ്നി ഇന്ത്യ സിറ്റുഡിയോ എന്റര്‍ടൈന്‍മെന്റ് ഹെഡ് ബിക്രം ദുഗ്ഗല്‍ പറഞ്ഞു.
ഈ ചിത്രം ഹോളീവുഡില്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒക്ടോബര്‍ 18 നാണ് ഹിന്ദിയില്‍ ചിത്രം റിലീസ് ചെയ്യുന്നത്.






