ഇതുവരേയും സിനിമയില്‍ നല്ല ഷര്‍ട്ട് പോലും ധരിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടന് വിനായകന്. എപ്പോഴും ഒരു ശവം പൊക്കുന്നതോ, പിച്ചക്കാരുടേയോ കഥാപാത്രമാണ് ലഭിക്കുന്നതെന്നും ആള്ക്കാര് എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും വിനായകന് പ്രതികരിച്ചു.
'എപ്പോഴും ഡാര്‍ക്ക് അല്ലേ, ഇന്നുവരേയും നല്ല ഷര്‍ട്ട് പോലും ഒരു പടത്തിലും ഇടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഥ വരുന്നതെല്ലാം ശവം പൊക്കുന്ന ആള്‍ക്കാരും പിച്ചക്കാരനും. ആള്ക്കാര് എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പൊ വിനായകനാണ്' എന്നായിരുന്നു വിനായകന്റെ പ്രതികരണം. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനായകന്.
കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലാണ് വിനായകന്റെ പുതിയ ചിത്രം. ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രണയം മീന്‍ കടല്‍ എന്നിങ്ങനെ ചിത്രത്തിന്റെ പേരിലെ തന്നെ ആകര്‍ഷണമാണ് തന്നെ ചിത്രത്തിലേക്കെത്തിച്ചതെന്നും ജോണ്‍ പോള്‍ കമല്‍ കൂട്ടുകെട്ടിലെക്ക് വിനായകന് കടന്നു വരികയെന്നത് തന്നെയാണ് പടം സൈന്‍ ചെയ്യാന്‍ കാരണമെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സങ്കടത്തില്‍ നിന്ന് ജനിച്ചവനാണ് ഇനി എനിക്ക് സന്തോഷം മതി, അതുകൊണ്ട് തന്നെ ഇനി മെയിന്‍സ്ട്രീം പടങ്ങള്‍ ഡാര്‍ക്കായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരേയും പോലെ എനിക്ക് സങ്കടം ഇഷ്ടമല്ലെന്നും വിനായകന് പറഞ്ഞു.

Comments