
പട്ടുപാവാടയില്‍ സുന്ദരിക്കുട്ടിയായി അമൃതയുടെയും ബാലയുടെയും മകള്‍ പാപ്പു എന്ന അവന്തിക. പുതിയ ചിത്രത്തോടൊപ്പം ഒരു സന്തോഷ വാര്‍ത്തയാണ് അമൃത പങ്കുവയ്ക്കുന്നത്. അതേ...'മകളും പാട്ട് വഴിയിലേയ്ക്ക് കാല്‍വയ്ക്കുകയാണ്'.
'നിങ്ങളുടെ അനുഗ്രഹത്തോടെ, ഞങ്ങളുടെ പാപ്പുകുട്ടന്‍ എന്നോടൊപ്പം സംഗീത യാത്ര ആരംഭിക്കുകയാണ്. ഈ മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് ആരംഭം. ജീവിതത്തിലെ ഏറെ കാത്തിരുന്ന അഭിലഷണീയ മുഹൂര്‍ത്തമാണിത്, അമൃത കുറിക്കുന്നു.' ഭംഗിയായി അഭിനയിക്കുകയും പാടുകയും ചെയ്യുന്ന അവന്തികയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.






