
ഉത്തര്‍പ്രദേശ് :സമാജ്വാദി പാര്‍ട്ടി നേതാവ് ഫിറോസ് ഖാന് ഗാന്ധി ജയന്തി ദിനത്തില്‍ ഉത്തര്‍പ്രദേശ് സാംബയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കയരുന്ന വിഡിയോ വൈറല്‍. ട്വിറ്ററില്‍ വിഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ കരയുകയാണോ, അതോ അഭിനയിക്കുകയാണോ എന്നു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഒക്ടോബര്‍ രണ്ടിന് ഖാന് മറ്റ് എസ് പി നേതാക്കളുമായി ഉത്തര്‍പ്രദേശിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു. ക്യാമറയ്ക്ക് മുന്നില്‍ ഖാന് കരയാന്‍ തുടങ്ങുകയായിരുന്നു.
'നിങ്ങള്‍ ഞങ്ങളെ വിട്ട് പോയതെന്തിന്? നിങ്ങള്‍ ഒരു വലിയ രാജ്യത്തെ മോചിപ്പിച്ചിട്ട് ഞങ്ങളെ തനിച്ചാക്കി.' അദ്ദേഹവും വിഡിയോയില്‍ പറയുന്നു.
അതേസമയം വിഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തന്റെ നടപടിയെ ന്യായീകരിച്ച് അദ്ദേഹം രംഗത്തെത്തി. താന്‍ ചെയ്തത് ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും ബി.ജെ.പി ഭരണത്തിനു കീഴിലുള്ള തന്റെ പ്രദേശത്തേയും രാജ്യത്തിന്റേയും ശുചിത്വവും വികസനവും ഓര്‍ത്ത് കരഞ്ഞതാണെന്നും അദ്ദേഹം എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.






