ചെന്നൈ : ഹിന്ദിഭാഷയ്ക്ക് 'ഡയപ്പറിട്ട കുഞ്ഞിന്റെ പ്രായമേയുള്ളൂ'വെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപക നേതാവും നടനുമായ കമല്ഹാസന്. ചെന്നൈയില്‍ പൊതുവേദിയില്‍ ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കമല്ഹാസന്. ഹിന്ദി നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര നിലപാടിനെതിരെ തുടക്കം മുതല്‍ കമല്ഹാസന് ശക്തമായി രംഗത്തെത്തിയിരുന്നു.
തമിഴ്, സംസ്കൃതം, തെലുങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദിഭാഷ ഇപ്പോഴും ചെറുപ്പമാണ്. ഇത് കളിയാക്കാന്‍ വേണ്ടി പറയുന്നതല്ല. ഏറെ അനുകമ്പയോടെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മള് ഭാഷയ്ക്ക് ശ്രദ്ധ നല്‍കണം. എന്നാല്‍, അത് അടിച്ചേല്‍പ്പിച്ചോ കഴുത്തിന് പിടിച്ചോ ആകരുതെന്നും കമല്ഹാസന് പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ അത് ജെല്ലിക്കെട്ട് പ്രക്ഷോഭത്തെക്കാള്‍ രൂക്ഷമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുമെന്നും അമല്ഹാസന് പറഞ്ഞിരുന്നു. ഹിന്ദി ഭാഷ 'ഡയപ്പറിട്ട കുഞ്ഞ്', ഇപ്പോഴും ചെറുപ്പം; കമല്ഹാസന്
ചെന്നൈ : ഹിന്ദിഭാഷയ്ക്ക് 'ഡയപ്പറിട്ട കുഞ്ഞിന്റെ പ്രായമേയുള്ളൂ'വെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപക നേതാവും നടനുമായ കമല്ഹാസന്. ചെന്നൈയില്‍ പൊതുവേദിയില്‍ ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കമല്ഹാസന്. ഹിന്ദി നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര നിലപാടിനെതിരെ തുടക്കം മുതല്‍ കമല്ഹാസന് ശക്തമായി രംഗത്തെത്തിയിരുന്നു.
തമിഴ്, സംസ്കൃതം, തെലുങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദിഭാഷ ഇപ്പോഴും ചെറുപ്പമാണ്. ഇത് കളിയാക്കാന്‍ വേണ്ടി പറയുന്നതല്ല. ഏറെ അനുകമ്പയോടെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മള് ഭാഷയ്ക്ക് ശ്രദ്ധ നല്‍കണം. എന്നാല്‍, അത് അടിച്ചേല്‍പ്പിച്ചോ കഴുത്തിന് പിടിച്ചോ ആകരുതെന്നും കമല്ഹാസന് പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ അത് ജെല്ലിക്കെട്ട് പ്രക്ഷോഭത്തെക്കാള്‍ രൂക്ഷമായ പരിണിതഫലങ്ങള്‍ സൃഷ്ടിക്കുമെന്നും അമല്ഹാസന് പറഞ്ഞിരുന്നു.