
ദീപാവലിയോടനുബന്ധിച്ച് റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണിന് പ്രത്യേക ഓഫര്‍. ദസറ, ദീപാവലി ഉത്സവ സീസണില്‍ 699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം. 1500 രൂപയുടെ ഫോണ്‍ ആണ് ഇപ്പോള്‍ 699 രൂപയ്ക്ക് വില്‍ക്കുന്നത്. ദസറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ ഓഫര്‍ ലഭിക്കുക.
ജിയോഫോണ്‍ 50 കോടി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളെ 2ജിയില്‍ നിന്നും 4ജിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ജിയോ പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. ഈ ഓഫറിന് മറ്റ് വ്യവസ്ഥകളൊന്നും തന്നെയില്ല. ഇതിനൊപ്പം ജിയോഫോണിലെ ആദ്യ ഏഴ് റീച്ചാര്‍ജുകള്‍ക്കൊപ്പം 99 രൂപയുടെ അധിക ഡേറ്റയും സൗജന്യമായി നല്‍കുന്നുണ്ട്.






