
മലയാളികള്‍ക്കും പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. മലയാളത്തിലൂടെ അഭിനയരംഗത്ത് എത്തിയ സ്നേഹ പിന്നീട് തെന്നിന്ത്യയിലും എല്ലാവര്ക്കും പ്രിയപ്പെട്ട നടിയായി മാറി. മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു ഈ താരം. പ്രസന്നയും ഇപ്പോള്‍ മലയാളത്തില്‍ അരങ്ങേറിയിരിക്കുകയാണ്. കഴിഞ്ഞ ഇടയ്ക്ക് റിലീസായ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലാണ് പ്രസന്ന അഭിനയിച്ചത്.
ഇപ്പോള്‍ ഈ ദമ്പതികള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പ്രസവത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ സ്നേഹയുടെ വളക്കാപ്പ് ചടങ്ങ് നടന്നിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
നിറവയറുമായി നില്ക്കുന്ന സ്നേഹയുടെയും സുഹൃത്തുക്കളുടേയും ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്താണ് സ്നേഹ ചിത്രത്തിലുള്ളത്. ചിത്രത്തില്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. താരദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിഹാന് ആണ് ഇവരുടെ മൂത്തമകന്.
നിരവധി നാളത്തെ പ്രണയത്തിനൊടുവിലാണ് 2012 ല്‍ ഇരുവരും വിവാഹിതരാകുന്നത്. 2015 ലാണ് ഇവര്‍ക്ക് വിഹാന് ജനിക്കുന്നത്. കല്ല്യാണത്തിന് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ട് നിന്നിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ സ്നേഹ അഭിനയിച്ചു.






