
ആമ്പലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷനിമോള്‍ ഉസ്മാനെതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്. ഷാനിമോള്‍ തനിക്ക് സഹോദരിയെപ്പോലെയാണും സുധാകരന് പറഞ്ഞു. ജയിച്ച് കഴിഞ്ഞാല്‍ ചിലര്‍ തനി സ്വരൂപം കാണിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും സുധാകരന് പറഞ്ഞു.
മാധ്യമങ്ങള്‍ കുഴലൂത്ത് നടത്തുകയാണ്, അടുക്കളയില്‍ കയറിയല്ല വാര്‍ത്ത പിടിക്കേണ്ടത്. പാര്‍ട്ടിയുടെ കുടുംബയോഗങ്ങളില്‍ കയറി വാര്‍ത്ത എടുക്കുന്നത് ശരിയല്ല.
അത്തരക്കാര്‍ക്ക് വേറെ പണി നോക്കിക്കൂടെയെന്നും ജി.സുധാകരന് ചോദിച്ചു.
അമ്പലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ 'പൂതന' പ്രയോഗം വിവാദമായ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് പൂതനമാര്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നു മന്ത്രി ജി. സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യു.ഡി.എഫ്. ജയിക്കാന്‍ ശ്രമിക്കുന്നത്.കഴിഞ്ഞ തവണ 38,000 വോട്ടിന് തോറ്റപ്പോഴും സി.ആര് ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്തുനിന്നു കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്നു കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.






