
ടിവിഎസ് അപ്പാച്ചെ ആര്ടിആര് 200 4വി മോട്ടോര്‍സൈക്കിളിൽ ബ്ലൂടൂത്ത് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട്ട്കണക്റ്റ്' ഫീച്ചര്‍ നല്കി . പുതിയ ഫീച്ചര്‍ നല്‍കിയതോടെ മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിച്ചു.
ഇപ്പോള്‍ 1.14 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഇനി ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്പ് വഴി തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ (ആന്‍ഡ്രോയ്ഡ്, ഐഒഎസ്) മോട്ടോര്‍സൈക്കിളുമായി കണക്റ്റ് ചെയ്യാം. ഓണ്‍ ദ ഗോയില്‍ സ്മാര്‍ട്ട്ഫോണ്‍ അപ്ഡേറ്റുകള് മോട്ടോര്‍സൈക്കിളിന്റെ സ്ക്രീനില്‍ ലഭിക്കുമെന്നാണ് സൂചന.
ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്കൂട്ടറിലാണ് 'സ്മാര്‍ട്ട്കണക്റ്റ്' ഫീച്ചര്‍ ആദ്യം നല്‍കിയത്. രണ്ടാമത്തെ ടിവിഎസ് മോഡലാണ് അപ്പാച്ചെ ആര്ടിആര് 200 4വി.
ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണ്‍ സിങ്ക് ചെയ്യുന്നതോടെ ലീന്‍ ആംഗിള്‍ മോഡ്, റേസ് ടെലിമെട്രി, ക്രാഷ് അലര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ അപ്ഡേറ്റുകള്, കോള്‍/എസ്എംഎസ് നോട്ടിഫിക്കേഷന്‍ എന്നിവയും ഡിസ്പ്ലേ ചെയ്യും. ക്രാഷ് അലര്‍ട്ട് സുരക്ഷാ ഫീച്ചറാണ്.
'സ്മാര്‍ട്ട്കണക്റ്റ്' ഫീച്ചര്‍ നല്കിയതൊഴിച്ചാല് മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളില്ല. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. സ്വര്‍ണ വര്‍ണത്തിലുള്ള റേസിംഗ് ചെയിന്‍ നല്‍കിയിരിക്കുന്നത് കാണാം. ഈ മാസം ഡെലിവറി ആരംഭിക്കും.






