
നിത്യ മേനോന്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ആറാം തിരുകല്പനയിലേക്ക് അഭിനേതാക്കളെ തേടുന്നു.
നാല്, അഞ്ച് വയസുള്ള ആണ്‍കുട്ടികളും 24 മുതല്‍ 35 വയസുള്ള സ്ത്രീകള്‍ക്കും, 28 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്മാര്ക്കുമാണ് അവസരം. വിശദമായ ബയോഡാറ്റായും എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും അയക്കാനാണ് അണിയപ്രവര്ത്തകള് അറിയിച്ചിട്ടുള്ളത്.
അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്പന. ഹൂ എന്ന ചിത്രത്തിന് ശേഷം അജയ് ഒരുക്കുന്ന ചിത്രമാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ല്‍ പറയുന്ന everyone has the right to life, liberty and security of person എന്നതും കൊല ചെയ്യരുത് എന്ന ആറാം തിരുകല്പനയും ചേര്‍ത്താണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്യാം ശ്രീകുമാര്‍ മേനോനാണ് തിരക്കഥ ഒരുക്കുന്നത്.
ഒക്ടോബര്‍ അവസാനം കോഴിക്കോടാണ് ചിത്രീകരണം തുടങ്ങുന്നത്. മലബാര്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു മുഴു നീള ക്രൈം ത്രില്ലറാണ് ചിത്രം.






