
നടന് ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ആഞ്ജലീന ജോളി. ബ്രാഡ് പിറ്റുമായുളള വിവാഹമോചനത്തിനു ശേഷം 'ഞാന്‍ ആകെ തകര്‍ന്നുപോയി’- ഫ്രഞ്ച് മാസികയായ 'മാഡമിന്' നല്കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു.
' അന്ന് എന്താണ് എന്റെ വിധി എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഒരു മാറ്റത്തിന്റെ പാതയിലാണെന്നു മാത്രം അറിയാം. എന്നിലേക്ക്, എന്റെ വേരിലേക്കുളള മടക്കം. കാരണം എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു'- താരം പറഞ്ഞു.
അതൊരു വല്ലാത്ത സങ്കീര്‍ണമായ നിമിഷമായിരുന്നു. എനിക്ക് എന്നെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. അത് പ്രകടമായിരുന്നില്ലെങ്കിലും ഞാന്‍ ഒന്നുമല്ലാതായിപ്പോയിരുന്നു അപ്പോള്‍. ചില ആരോഗ്യപ്രശ്നങ്ങള്‍ പോലുമുണ്ടായിരുന്നു അക്കാലത്ത്- താരം പറഞ്ഞു.
2016 ലാണ് ആഞ്ജലീനയും ബ്രാഡ് പിറ്റും വേര്‍പിരിഞ്ഞത്. മാഡോക്സ് (18), പാക്സ്(15), സഹാറ (14) , ഷിലോ (13), 11 വയസ്സുളള ഇരട്ടകളായ വിവയന്‍, നോക്സ് എന്നിവരാണ് ഇരുവരുടെയും മക്കള്‍.






