
കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയോടെ മത്സരിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മൂന്ന് മുന്നണികളും ഗോദയിലിറക്കിയത്. പ്രളയകാലത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും മനസ്സ് കീഴടക്കിയ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്താണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. വി.കെ പ്രശാന്തിന് വോട്ട് അഭ്യര്‍ത്ഥിച്ച് മന്ത്രി എം.എം മണി ഫേയ്സ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ തന്നെ ആബാലവൃദ്ധം ജനങ്ങളും പ്രശാന്തിനെ സ്വന്തം സഹോദരനായി നെഞ്ചേറ്റിക്കഴിഞ്ഞു. രണ്ട് പ്രളയകാലത്തും കേരളമാകെ ആ അര്‍പ്പണബോധം കണ്ടു. ജനത്തിന്റെ സ്നേഹം കണ്ട് വെറളിപിടിച്ച് വോട്ടുകച്ചവടം നടത്തുന്ന രാഷ്ട്രീയ 'ബ്രോ'ക്കറന്‍മാരോട് ഒന്നേ പറയാനുള്ളു;
'കളി മേയര്‍ ബ്രോയോട് വേണ്ടാ'.എന്നാണ് എം.എം മണി ഫേയ്സ്ബുക്കില്‍ കുറിച്ചത്.






