
കൊല്‍ക്കത്ത: ഇത്തവണയും ദുര്‍ഗാപൂജയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കോണ്‍സ്റ്റബിളായ ഏലിയാസ് മിയാ. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തിയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ട്രാഫിക് പോലീസായ ഏലിയാസിന്റെ വിഡിയോ വൈറലായിരുന്നു. ബാരിക്കേഡിലും കസേരയിലും കയറി നിന്ന് നിര്‍ത്താതെ വിസിലടിച്ച് കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ വലിയ രീതിയിലാണ് അന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഇക്കുറി യൂണിഫോമിലല്ല ഏലിയാസ്. എങ്കിലും ആ പഴയ ഊര്‍ജത്തിന് ഒരു മാറ്റവുമില്ല. കൊല്‍ക്കത്ത പോലീസിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലും ട്വിറ്ററിലുമാണ് പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. കൗതുകമുണര്‍ത്തുന്ന ഈ ശൈലി മാറ്റരുതെന്നാണ് എല്ലാവരും ഏലിയാസിനോട് പറയുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം പേരാണ് ഈ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേര് വിഡിയോ കണ്ടു. പഴയ വൈറല്‍ വീഡിയ ഓര്‍ത്ത് വച്ച വലരും ഏലിയിസിനെ വീണ്ടും കമന്റുകളിലൂടെ അഭിനന്ദിച്ചു. ജോലിയോടുള്ള ആത്മാര്‍ത്ഥതയേയും സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ശൈലികളുമെല്ലാം അന്നും ഇന്നും കൈയ്യടി നേടുന്നതാണ്.





