
മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരിടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധര്വന്. ഈ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ വളരെ ചെറിയ വേഷം ചെയ്ത താരമായിരുന്നു ദേവന്. എന്നാല്‍ തിയറ്ററുകളില്‍ ഏറ്റവും അധികം പൊട്ടിച്ചിരിപ്പിതും ദേവന്റെ ഈ ക്യരക്ടര്‍ ആയിരുന്നു. ദേവന്റെ വെള്ളമടിച്ചുള്ള നാഗനൃത്തമാണ് തിയറ്ററുകളില്‍ ഏറ്റവും കയ്യടി നേടിയ രംഗം. ചിത്രീകരണത്തിനിടയിലും ഇതേ രംഗത്തിന് മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ ചിരിച്ച് മറയുന്നത് മേക്കിങ് വീഡിയോയില്‍ കാണാം.
ഗാനമേള പാട്ടുകാരനായി എത്തുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായിയാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളത്.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷ്ണവും ഒരുക്കിയിരിക്കുന്നത്. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.






