
തിരുവനന്തപുരം : മലയാള മണ്ണിന്റെ സ്നേഹവും ആദരവും ഏറ്റു വാങ്ങാന്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു കേരളത്തില്‍. മലയാളത്തനിമയോടെ സെറ്റു മുണ്ടില്‍ സുന്ദരിയായി എത്തിയ സിന്ധു ബുധനാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി.
തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്. അമ്മ പി.വിജയയും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സിന്ധു ഹൈദരാബാദില്‍ നിന്നും കേരളത്തില്‍ എത്തിയത്. വൈകുന്നേരം തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളം സിന്ധുവിനെ ആദരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.






