
ആലപ്പുഴ: വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയസാധ്യത തെല്ലും ഇല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എറണാകുളത്തും അരൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയില്ല.
കണക്കുകളുടെ അടിസ്ഥാനത്തിലാണ് തോല്‍വി സമ്മതിക്കുന്നതെന്നും അതേസമയം, മറ്റ് മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയസാധ്യതയുണ്ടെന്നും തുഷാര്‍ പറഞ്ഞു. അതേസമയം, ഒരു സീറ്റില്‍ ജയം ഉറപ്പെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.





