
ലൈവ് വാര്ത്തവായിക്കുന്നതിനിടെ ഫ്രെമിയിലേയ്ക്ക് ഓടിക്കയറി താരമായി ഒരു കുട്ടി. എംഎസ്എന്‍ബിസി എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ കോട്നി കൂബും മകനുമൊത്തുള്ള സ്റ്റുഡിയോ ടൈമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചാനലില്‍ വളരെ കാര്യമായ ചര്‍ച്ച നടക്കുമ്പോഴാണ് കുട്ടി ഫ്രെയ്മിലേക്ക് ഓടി കയറിയത്. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന വിമാനാക്രമണത്തെ പറ്റിയുള്ള ചര്‍ച്ചക്കിടയില്‍ നാല് വയസ്സുള്ള മകന് ഓടി കയറുകയായിരുന്നു. ക്ഷമിക്കൂ മകള്‍ എന്നോടൊപ്പമുണ്ട് എന്ന് പറഞ്ഞ് ശേഷം ചര്‍ച്ച തുടരുകയായിരുന്നു.
ചിലപ്പോഴൊക്കെ അവിചാരിതമായി ബ്രേക്കിംഗ് ന്യൂസ് സംഭവിക്കാം നിങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എന്ന കുറിപ്പോടെ ചാനല്‍ തന്നെയാണ് ഈ രസകരമായ വീഡിയോ ട്വിറ്ററില്‍ പങ്ക്വെച്ചത്. വര്‍ക്കിംഗ് മോംമസ് എന്ന ഹാഷ്ടാഗും ചാനല്‍ ഇതോടൊപ്പം ചേര്‍ത്തിരുന്നു. രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതിനിടെ ഈ വീഡിയോ കണ്ടത്.
2017 ല്‍ ബിബിസിയില്‍ റോബര്‍ട്ട കെല്ലി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ മക്കള്‍ ഫ്രെയ്മിലേക്ക് ഓടി കയറിയത് വൈറലായിരുന്നു.
Sometimes unexpected breaking news happens while you're reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6
— MSNBC (@MSNBC) October 9, 2019






