
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയെന്നും അതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നുമാണ് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ വിചിത്രമായ പ്രസ്താവന.
രാജ്യത്തെ സാമ്പത്തിക നില മെച്ചമാണ് അതുകൊണ്ടാണ് മുന്ന് സിനിമകള്‍ക്ക് 120 കോടി രൂപ കളക്ഷന്‍ ലഭിച്ചത്. സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമാ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് തെറ്റാണ്. ഞാന്‍ നിങ്ങള്‍ക്ക് നല്കിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.






