
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയുടെ 'വോഗ് ഇന്ത്യ' മാസികയ്ക്കു വേണ്ടിയുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ ഫോട്ടോഷൂട്ടില്‍ നിന്നുളള ഒരു വിഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 'വോഗ് ഇന്ത്യ'യ്ക്കാണ് താരം അഭിമുഖം നല്കിയതും ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. വോഗ് ഇന്ത്യ മാഗസീനിന്റെ ഒക്ടോബര്‍ ലക്കത്തിലെ കവര്‍ ഗേളുമാണ് താരം. മാഗസീനിനു വേണ്ടി കവര്‍ ഗേളായ ആദ്യ തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര.






