
കൊല്ലം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാന്‍ കച്ചമുറുക്കി പോലീസ്. സമൂഹമാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ശീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും, തുടര്‍ച്ചയായി അശ്ശീല വീഡിയോകള്‍ കാണുന്നവരെയും പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ശീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ് പോലീസ് നീക്കം.
ഇതിന്റെ ഭാഗമായി ശനിയാഴ്ച കൊല്ലം പാരിപ്പള്ളിയില്‍ പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടില്‍ ഉള്‍പ്പെടെ സൈബര്‍സെല്‍ പരിശോധനയ്ക്കെത്തി. മരുതൂര്‍കുളങ്ങരയില്‍ 16 കാരന് ഉപയോഗിച്ചു വന്നിരുന്ന ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്പല ഭാഗങ്ങളിലും പോലീസ് വ്യാപക റെയ്ഡ് നടത്തിവരികയാണ്. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു കൊടുത്ത് പരിശോധന നടത്തും.
അതേസമയം വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതോടെ സിം കാര്‍ഡ് വില്പന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു. വ്യജാമായി നേടുന്ന സിം കാര്‍ഡ് ഉപയോഗിച്ച് മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും പോലീസ് വ്യക്തമാക്കി.






