
തട്ടത്തിന് മറയത്ത് എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ആയിഷയായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് ഇഷ തല്‍വാര്‍. പഞ്ചാബി സുന്ദരിയാണെങ്കിലും മലയാളികള്‍ ഇഷയെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. നിരവധി വേഷങ്ങളില്‍ ശ്രദ്ധേയയായ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇഷ പുറത്ത് വിട്ട വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ഉണ്ടാക്കാന്‍ പഠിക്കുന്ന ഇഷയുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇഷ പുട്ട് ഉണ്ടാക്കാന്‍ പഠിച്ചത്. കേരളത്തിന്റെ തനതായ ഭക്ഷണമാണ് പുട്ട്. വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല പുട്ട് ഉണ്ടാക്കുന്നതെന്നും ഉടന്‍ തന്നെ ഇത് ഉണ്ടാക്കാന്‍ താന്‍ പഠിക്കുമെന്നും ഇഷ പറയുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, എന്നീ ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.






