
നെതര്‍ലന്‍ഡ് : കരിയറിലെ ആദ്യ ബി ഡബ്ലു എഫ് വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ സെന്സേഷന് ലക്ഷ്യസെന്‍. എഴുപതിനായിരം യു എസ് ഡോളര്‍ സമ്മാനത്തുക നല്കുന്ന ഡച്ച് ഓപ്പണിലായിരുന്നു പതിനെട്ടുക്കാരന്റെ വിജയം.
പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ യുസുകെ ഒനൊദെരയെ ഒന്നിനെതിരെ മൂന്ന് ഗെയ്മുകള്‍ക്കാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. സ്കേര്‍ 15-21,21-14,21-15. മത്സരം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട് നിന്നു.
കഴിഞ്ഞ വര്‍ഷം ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിമ്പിക്സില്‍ വെള്ളവും നേടിയിരുന്നു ലക്ഷ്യ സെന്‍. ഈ വര്‍ഷം ബെല്‍ജിയത്തില്‍ ഇന്റര്‍നാഷണലില്‍ വിജയിച്ച ലക്ഷ്യ സെന്‍ പോളിഷ് ഓപ്പണില്‍ റണ്ണറപ്പുമായിരുന്നു.






