
തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. എസ്എഫ്ഐക്കാര്‍ തമ്മിലാണ് കോളേജില്‍ ഏറ്റ്മുട്ടിയത്.
തര്‍ക്കത്തിനിടെ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനാണ് പരിക്കേറ്റത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ €ാസിന് പുറത്ത് നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്യതതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. രണ്ട് ബാച്ചുകള്‍ തമ്മിലുള്ള തര്‍ക്കമാണ് വിഷയം. രണ്ട് വിഭാഗക്കാരും എസ്എഫ്ഐക്കാരാണ്.






