
അര്ജുന് റെഡിക്ക് ശേഷം മറ്റൊരു തെലുങ്ക് ചിത്രം കൂടി ബോളിവുഡിലേക്ക്. നാനി, ശ്രദ്ധ ശ്രീനാഥ്, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു സ്പോര്‍ട്സ് ഡ്രാമാ ചിത്രമായിരുന്നു ജേഴ്സി. ഈ ചിത്രമാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്.
മുന്‍ ക്രിക്കറ്റ് താരം രാമന് ലാംബയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമായിരുന്നു ജേഴ്സി. നാനിയുടെ ഇരുപത്തിമൂന്നാമത്തെ ചിത്രം കൂടിയായിരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നാനി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗൗതം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, അമന് ഗില്‍, ദില്‍ രാജു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 2020 ല്‍ ആയിരിക്കും ചിത്രം റിലീസിന് എത്തുക എന്നെല്ലാമാണ് സൂചന.






