അര്‍ബുദ ദിനമായ ഫെബ്രുവരി നാലിനായിരുന്നു നടിയും എഴുത്തുകാരിയും സംവിധായകയുമായ താഹിറ കശ്യപ് സ്വന്തം അര്‍ധനഗ്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ലോകവുമായി പങ്കുവെച്ചത്. താരങ്ങളുടെ ഇത്തരം ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ വരുന്നത് പതിവാണെങ്കിലും താരത്തിന്റെ ഈ ചിത്രം ഞെട്ടലോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അവരുടെ ശരീരത്തില്‍ തെളിഞ്ഞു കാണുന്ന നീണ്ട ശസ്ത്രക്രിയുടെ മുറിവായിരുന്നു ആ ഞെട്ടലിന് പിന്നിലെ കാരണം.
'ഇന്ന് എന്റെ ദിവസമാണ് ! എല്ലാവര്ക്കും അര്‍ബുദ ദിനാംശസകള്‍, കാന്‍സറുമായുളള പോരാട്ടം എനിക്ക് കഠിനമായിരുന്നു. ഈ ചിത്രത്തിലൂടെ ഞാന്‍ ആഘോഷിക്കുന്ന എന്റെ രോഗത്തെയല്ല, പക്ഷെ അതിനോട് പോരാടാന്‍ ഞാന്‍ നേടിയ ഊര്‍ജത്തെയാണ്' താരം കുറിച്ചു.
2018ലാണ് താന്‍ സ്തനാര്‍ബുദ ചികിത്സയിലാണെന്ന കാര്യം താരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കാന്‍സറിനെ തോല്‍പ്പിക്കുമെന്നും ഉറച്ച മനസ്സാണ് തന്റെ ശക്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. താഹിറയുടെ അവസാന കീമോതെറാപ്പിക്ക് ശേഷമുളള ചിത്രങ്ങള്‍ ഭര്‍ത്താവും നടനുമായ ആയുഷ്മാന്‍ ഖുറാന്നയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചികിത്സയ്ക്ക് ശേഷം ഏറെ ആത്മവിശ്വാസത്തോടെ ലാക്മേ ഫാഷന്‍ വീക്കില്‍ ചുവടുവെച്ച താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. മുടി മുഴുവനും നഷ്ടപ്പെട്ട അവസ്ഥയിലും വെളുത്ത വസ്ത്രം ധരിച്ച് നിറഞ്ഞ പുഞ്ചിരിയോടെയുളള റാംപ് വാക്കിനെ നിര്‍ത്താതെയുളള കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അര്‍ബുദ രോഗികള്‍ക്ക് പ്രചോദനം നല്ക്കുന്ന നിരവധി പോസ്റ്റുകളും തന്റെ ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Comments