
പോലീസുകാര്‍ക്കിടയിലെ ആക്ഷന്‍ ഹീറോയാണ് യതീഷ് ചന്ദ്ര. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്ര സമൂഹമാധ്യമളില്‍ സൂപ്പര്‍താരമായി മാറിയത്. കൃത്യനിര്വ്വഹണത്തിന്റൈ കാര്യത്തില്‍ വ്യതിചലിക്കാതെ മുഖം നോക്കാതെ നടപടിയെടുത്തതോടെയാണ് യതീഷ് ചന്ദ്ര കയ്യടി നേടിയത്. ഇപ്പോഴിതാ നടന് ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നില്ക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലലാവുകയാണ്.
നടന് ജയസൂര്യയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. യതീഷ് ചന്ദ്രയേയും സിനിമയിലെടുത്തോ എന്നാണ് ആരാധകരുടെ അന്വേഷണം. സിംഹത്തിന്റെ കസ്റ്റഡിയില്‍ രണ്ട് മാന്‍ കുട്ടികള്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാല്‍ ജയസൂര്യയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെ സൗഹൃദം പങ്കുവെച്ച് കൊണ്ടുള്ള ഒരു ചിത്രമാണിത്.
കര്‍ണാടകയിലെ ദേവാംഗരി ജില്ലക്കാരനായ യതീഷ് ബെംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആ ജോലി ഉപേക്ഷിച്ച് ഐ.പി.എസ്സുകാരനായത്.
തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയസൂര്യ ഇപ്പോള്‍. തൃശൂര്‍ പൂരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ സംഗീത സംവിധായകനായ രതീഷ് വേദയും താരത്തിനൊപ്പം ഉണ്ടായിരുന്നു.






