ടോര്‍ക്ക് മോട്ടോഴ്സിനു പിന്തുണയുമായി രത്തന്‍ ടാറ്റ. വൈദ്യുത വാഹന നിര്‍മാണത്തിലെ സ്റ്റാര്‍ട് അപ് സംരംഭകരാണ് ടോര്‍ക്ക് മോട്ടോഴ്സ്. ടാറ്റ സണ്‍സിന്റെ ചെയര്മാന് രത്തന്‍ ടാറ്റ പുണെ ആസ്ഥാനമായ ടോര്‍ക്ക് മോട്ടോഴ്സില്‍ നടത്തിയ നിക്ഷേപം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. ആദ്യ മോഡലായ 'ടി സിക്സ് എക്സ്' ഇ ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിനു തയാറെടുക്കുന്നതിനിടെയാണ് ടോര്‍ക്ക് മോട്ടോഴ്സിലേക്ക് ടാറ്റയുടെ നിക്ഷേപമെത്തുന്നത്.
കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ വൈദ്യുത വാഹനങ്ങളോടുള്ള കാഴ്ചപ്പാടില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ടെന്നും വന്‍തോതിലുള്ള മാറ്റത്തിനാണ് ഈ വ്യവസായ മേഖല സാക്ഷ്യം വഹിക്കുന്നതെന്നും രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു. ടോര്‍ക്ക് മോട്ടോഴ്സിന്റെ ആശയത്തിലും സമീപനത്തിലും പ്രതീക്ഷയര്‍പ്പിച്ചാണ് തന്റെ നിക്ഷേപമെന്നും ടാറ്റ വിശദീകരിച്ചു.

വന്‍ വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനുമുള്ള ഘട്ടത്തിലേക്കാണ് ഇന്ത്യന്‍ വാഹന വ്യവസായം നീങ്ങുന്നതെന്ന തങ്ങളുടെ വിശ്വാസത്തിനുള്ള അംഗീകാരമാണ് ടാറ്റയുടെ നിക്ഷേപമെന്ന് ടോര്‍ക്ക് മോട്ടോഴ്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കപില്‍ ഷെല്‍കെ അവകാശപ്പെട്ടു.
2015-ഓടെയാണ് 'ടി സിക്സ് എക്സി'ന്റെ അവതരണത്തിനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചത്. 2016 സെപ്റ്റംബറില്‍ ഇ ബൈക്കിന്റെ ആദ്യ മാതൃക തയാറായി. നീണ്ട ഗവേഷണ, വികസന പദ്ധതികള്‍ക്കിടെ 'ടി സിക്സ് എക്സി'നായി അഞ്ചു മാതൃകകളാണു ടോര്‍ക്ക് മോട്ടോഴ്സ് തയാറാക്കിയത്. ഈ വര്‍ഷം ആദ്യം 'ടി സിക്സ് എക്സി'ന്റെ പരീക്ഷണ ഓട്ടവും നടന്നിരുന്നു. തുടക്കത്തില്‍ പുണെ, ബെംഗളൂരു നഗരങ്ങളില്‍ 'ടി സിക്സ് എക്സ്' അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments