
ആമസോൺ ഇ-കൊമേഴ്സിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ആംപിയർ വെഹിക്കിൾസ് പ്രഖ്യാപിച്ചു. ആംപിയർ വെഹിക്കിൾസിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വാങ്ങാൻ സാധിക്കും.
നിലവിൽ തിരിച്ചി, മംഗലാപുരം, കോയമ്പത്തൂർ, ബാംഗ്ലൂർ, കരൂർ എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ ഈ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാവുന്നത്. പിന്നീട് ഈ ശൃംഘലയിൽ കൂടുതൽ നഗരങ്ങൾ ചേർക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
സീൽ, V-48 LA, മാഗ്നസ് 60, റിയോ LA, റിയോ Li എന്നീ മോഡലുകളാണ് നിലവിൽ ഓണലൈനിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇലക്ട്രിക് സ്കൂട്ടർ ഓൺലൈനായി വിൽപ്പനയ്ക്ക് എത്തിക്കുന്നതിലൂടെ കൂടുതൽ വിശാലമായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന വർധിപ്പിക്കാനും ഇത് സഹായിക്കും.
ആമസോൺ വഴി ഓൺലൈനായി ഉപഭോക്താവ് വാഹനം വാങ്ങുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പേയ്മെന്റ് സ്ഥിരീകരണ ഒരു വൗച്ചർ ലഭ്യമാകും. ഉപഭോക്താവിന് രസീതിൽ സൂചിപ്പിച്ചിരിക്കുന്ന ഡീലർ പോയിന്റിൽ നിന്ന് വാഹനം എടുക്കാം.
ഇന്ത്യയിലെ ആദ്യമായി ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്ന കമ്പനികളിൽ ഒന്നാണ് ആംപിയർ. ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഭാഗമായ ആംപിയർ ഇലക്ട്രിക്, രാജ്യത്താകമാനം 50,000+ ഉപഭോക്താക്കളുണ്ട്.






