
'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 'കുമ്പളങ്ങി നൈറ്റ്സി'ലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഫെയ്സ്ബുക്കില്‍ സംവിധയകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഏറെ സന്തോഷമുളള വാര്‍ത്ത പങ്കുവെക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. മീശ മാധവന്, നരന്, മനസ്സിനക്കരെ, അച്ഛുവിന്റെ അമ്മ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അദ്ദേഹം മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലുടെയാണ് സംവിധാന രംഗത്ത് എത്തുന്നത്. അതേസമയം, പുതിയ ചിത്രത്തിനെക്കുറിച്ചുളള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അന്ന ബെന്‍ നായികയായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഹെലന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന് നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഹെലന് ഉണ്ട്.
'ദി ചിക്കന്‍ ഹബ്ബ്' എന്ന പേരിലുളള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന് ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചനനിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരുടെ ഉടമസ്ഥതയിലുളള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.






