
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ മാറ്റമില്ലാതെ തുടരുന്നു. മഴയ്ക്കൊപ്പം നീരൊഴുക്കും വര്‍ദ്ധിച്ചതോടെ നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഒരടിയായി ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാനുളള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നിലവില്‍ 83.58 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. ഡാമിലെ പരമാവധി ജലനിരപ്പ് 84.750 ആണ്.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടര്‍ ആറിഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്. നെയ്യാറിന്റെ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.






