
പനിയുടേയും ജലദോഷത്തിന്റെയും കാലമാണ്. ഒരു കുഞ്ഞ് ജലദോഷം വന്നാലും അതിനുപിറകെ വില്ലനായി കഫക്കെട്ട് എത്തിയിരിക്കും. എന്നാല് കഫക്കെട്ടിന് ആന്റിബയോട്ടിക്കുകളുപയോഗിക്കാതെ നിങ്ങള്ക്ക് സ്വയം പരിഹാരമുണ്ടാക്കാം.
ഇഞ്ചിക്ക് കഫക്കെട്ടിനെ പ്രതിരോധിക്കാന് കഴിയും. ഇഞ്ചിനീരും തേനും ചേര്ന്ന മിശ്രിതം കഴിക്കുന്നത് നെഞ്ചില് കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കാന് സഹായിക്കും.
അതപോലെ വെളുത്തുള്ളി പച്ചയ്ക്കോ അധികം വേവിക്കാതെ ഭക്ഷണത്തോടൊപ്പമോ കഴിക്കാം. ഏലയ്ക്കയാണ് കഫക്കെട്ട് മാറാന് മറ്റൊരു പോംവഴി. കഫക്കെട്ടുള്ളപ്പോഴുണ്ടാകുന്ന ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാന് ഏലയ്ക്ക സഹായിക്കും.







Comments