
ആലപ്പുഴ: എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് രംഗത്ത്. സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് വി.എസ് തുറന്നടിച്ചു.
എന്‍എസ്എസും എസ്എന്‍ഡിപിയും ജാതി രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞെന്നും എന്‍എസ്എസിന്റെ അടവ് ഇതോടെ അവസാനിക്കണമെന്നും അദേഹം പറഞ്ഞു. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വഴിത്താരകളിലെവിടെയും ജാതിരാഷ്രട്രീയം ഉണ്ടാകരുതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.






