റാഞ്ചി : ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായി നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി കുറിച്ച അരങ്ങേറ്റം കുറിച്ച് രോഹിത് കളിയിലെ കേമനായി. 529 റണ്‍സാണ് താരം മൂന്ന് ടെസ്റ്റിലുമായി അടിച്ച് കൂട്ടിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇപ്പേഴത്തെ ചര്‍ച്ചാ വിഷയം രോഹിത്തല്ല. മറിച്ച് കോച്ച് രവി ശാസ്ത്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളി നടക്കുമ്പോള്‍ ശാസ്ത്രി ഡ്രസ്സിങ് റൂമില്‍ ഇരുന്ന് ഒന്ന് മയങ്ങി. ഇതിന്റെ ചിത്രം പുറത്ത് വന്നതോട് കൂടി സംഗതി ട്രോളന്മാര് അങ്ങോട്ട് ഏറ്റെടുത്തു.
നിരവധി ട്രോളുകളാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഹിസ്റ്റി ക്ലാസില്‍ ഇരിക്കുന്നത് പോലെ എന്നാണ് ചിലര്‍ ഇതിനെ ട്രോളിയത്. 10 കോടി വിലയുള്ള ഉറക്കമാണ് എന്നാണ് മറ്റൊരു ട്രേകള്‍. ഇന്ത്യന്‍ പരിശീലകന്റെ വാര്‍ഷിക കരാര്‍ തുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ആ ട്രോള്‍ വന്നത്.
മൂന്നാം ടെസ്റ്റില്‍ ഒരു ദിനം ശേഷിക്കെ ഇന്നിങ്സിനും ഇന്ത്യ 202 റണ്‍സിന് വിജയിച്ചു. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 133 റണ്‍സിന് പുറത്തായി.

Comments