
റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ ഹോളിവുഡില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറയാതെ പറയുകയാണ് ഇപ്പോള്‍. നല്ല ഫിഗറും കത്തുന്ന സൗന്ദര്യവും ഉണ്ടെങ്കിലും എന്തുകൊണ്ട് സിനിമയില്‍ അഭിനയിക്കുന്നില്ല എന്നായിരുന്നു മരിയാ ഷറപ്പോവയോട് മാധ്യമങ്ങളുടെ ചോദ്യം. ഈ ചോദ്യം രസിച്ചതോടെ തലയാട്ടിക്കൊണ്ടായിരുന്നു മരിയ മറുപടി പറഞ്ഞത്.
''എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂട. പക്ഷേ, അതിനെക്കുറിച്ച് ഞാനിതുവരെ ആലോചിച്ചിട്ടില്ല.'' - ഇതായിരുന്നു മരിയാ ഷറപ്പോവയുടെ മറുപടി. മരിയ സിനിമകളില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് വിലക്കുനേരിട്ട ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചു വന്നെങ്കിലും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഡലിംഗിലാണ് മരിയാ ഷറപ്പോവ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.



