
കെടിഎം 250 ഡ്യൂക്ക് സ്വന്തമാക്കാന്‍ മികച്ച അവസരമൊരുക്കിയിരിക്കുകയാണ് കെടിഎം ഇന്ത്യ. ഇന്ത്യയില്‍ പ്രത്യേക എക്സ്ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കൂടാതെ, ഉല്‍സവകാല ഓഫറുകളുടെ ഭാഗമായി സീറോ ഡൗണ്‍ പെയ്മെന്റ്, താഴ്ന്ന പലിശ നിരക്കുകളില്‍ ഫിനാന്‍സ് സ്കീമുകള്‍ എന്നിവയും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കെടിഎം 250 ഡ്യൂക്ക് വാങ്ങാനാഗ്രഹിക്കുന്നവര്‍ കൈവശമുള്ള മോട്ടോര്‍സൈക്കിളുമായി കെടിഎം ഡീലര്‍ഷിപ്പിലേക്ക് പോവുക. അവിടെവെച്ച് നിങ്ങളുടെ മോട്ടോര്‍സൈക്കിളിന്റെ മൂല്യം നിര്‍ണയിക്കും. കെടിഎം മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കുന്നതിന് ഓണ്‍ റോഡ് വിലയുടെ ബാക്കി നല്കിയാല് മതി. നിലവില്‍ കെടിഎം 250 ഡ്യൂക്കിന് ഡെല്‍ഹി എക്സ് ഷോറൂം വില 1.97 ലക്ഷം രൂപയാണ്. എക്സ്ചേഞ്ച് ഓഫര്‍ കൂടാതെ ഡെല്‍ഹിയിലെ ഓണ്‍ റോഡ് വില 2.14 ലക്ഷം രൂപ.
പ്രധാന എതിരാളികള്‍ ഹോണ്ട സിബി300ആര്, യമഹ എഫ്ഇസഡ്-25 എന്നിവയാണ്. കെടിഎം 250 ഡ്യൂക്ക് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 29.6 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 24 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. കെടിഎം 200 ഡ്യൂക്ക്, കെടിഎം 390 ഡ്യൂക്ക് മോഡലുകള്‍ക്കിടയിലാണ് സ്ഥാനം.






