
ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്കൂട്ടര്‍ 19 മാസത്തിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റു. ഏഴ് മാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ കഴിഞ്ഞിരുന്നു. മില്ലേനിയല്‍ ഉപയോക്താക്കളെ ഉദ്ദേശിച്ച് 2018 ഫെബ്രുവരിയിലാണ് 125 സിസി സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.
പ്രത്യേക മൊബീല്‍ ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ് സ്കൂട്ടറിന്റെ സവിശേഷതയാണ്.
നാവിഗേഷന്‍ അസിസ്റ്റ്, ലൊക്കേഷന്‍ അസിസ്റ്റ്, കോള്‍ & എസ്എംഎസ് അലര്‍ട്ടുകള്‍, റൈഡര്‍ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ ലഭിക്കും. ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന് കരുത്തേകുന്നത് 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 9.4 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
ഈയിടെ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് പുറത്തിറക്കിയിരുന്നു. 62,995 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 3,000 രൂപ കൂടുതല്‍. പുതുതായി എല്‍ഇഡി ഹെഡ്ലൈറ്റ്, 'ടി' ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തിയത്. ചുവപ്പ്, കറുപ്പ്, വെള്ളി നിറങ്ങളിലുള്ളതാണ് ബോഡി പാനലുകള്‍. ഹസാര്‍ഡ് ലൈറ്റും നല്‍കിയിട്ടുണ്ട്.






