
കൊച്ചി: ഐഎസ്എല്‍ സൂപ്പര്‍ ലീഗില്‍ മഞ്ഞപ്പടയുടെ ഗോളിനായുള്ള കാത്തിരിപ്പ് രണ്ടാം പകുതിയിലേക്ക് നീളുകയാണ്. മുംബൈ എഫ്സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയിലാണ്. സ്വന്തം തട്ടകത്തില്‍ നേരിയ മേല്‍ക്കൈ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ സാധിക്കാതെ പോയി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ ഭാഗ്യം തുണച്ച് ഒരു പെനാല്‍റ്റി അകന്നു പോകുകയും ചെയ്തു.
ജിയാനി സ്യുവെര്‍ലൂന്‍ അമിനെ ചെര്‍മിറ്റിയെ ബോക്സിനുള്ളില്‍ നിന്ന് പിറകില്‍ നിന്ന് തള്ളിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. മുംബൈ ആദ്യ മത്സരത്തിനിറങ്ങുമമ്പാള് ആദ്യ മത്സരത്തില്‍ എടിക്കെയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.
രണ്ടാം മത്സരത്തിലും കഴിഞ്ഞ ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. എടികെയ്ക്കെതിരെ കളിച്ചു ജയിച്ച അതേ ഇലവനെയാണ് പരിശീലകന് എല്‍കോ ഷട്ടോരി അണിനിരത്തിയിരിക്കുന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പകരക്കാരുടെ ബെഞ്ചിലാണ് ഇടംപിടിച്ചിരിക്കുന്നത്. സ്ട്രൈക്കര്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ നയിക്കുന്ന ടീമില്‍ ബിലാല്‍ ഖാന് ആണ് മുഖ്യ ഗോള്‍ കീപ്പര്‍. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മാരിയോ ആര്‍ക്വേസ് ടീമിനു പുറത്താണ്.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവന്: ബിലാല്‍ ഖാന്(ഗോള്‍ കീപ്പര്‍), മുഹമ്മദ് റാക്കിപ്, ജയ്റോ, മുസ്തഫ നിങ്, ബെര്‍ത്തലോമിയോ ഓഗ്ബച്ചെ, കെ. പ്രശാന്ത്, ജജസല്, ഹാലിചരണ്‍ നര്‍സാരി, സെര്‍ജിയോ സിഡോഞ്ച്, ജിയാനി സുവര്ലൂണ്, ജീക്സണ്.
