
മലയാള സിനിമയിലെ പ്രിയ നായികമാരാണ് റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. സിനിമയ്ക്കപ്പും വ്യക്തിജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ സുഹൃത്തുകള്‍ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് റിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഇതില്‍ റിമയും പാര്‍വതിയും ഒന്നിച്ചുളള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സ്യഷ്ടിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള സൗഹൃദനിമിഷങ്ങള്‍ മുന്‍പും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
റിമയുടെ ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത 'വൈറസ്'എന്ന ചിത്രത്തിലായിരുന്നു പാര്‍വതിയും റിമയും ഒന്നിച്ച് അഭിനയിച്ചത്.






