
മുണ്ടക്കയം : ദേശീയപാത 183 ല്‍ കോട്ടയം കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയില്‍ ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു മൂന്നു പേര് മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന് പിള്ള, ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി (48), മണ്ണശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.






