മിലിറ്ററി നിസാന്‍ വണ്‍ ടണ്‍ സ്വന്തമാക്കി ധോണി. 2016ല്‍ മിലിറ്ററിയില്‍ നിന്ന് ലേലത്തില്‍ പോയ വണ്‍ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണ് ധോണി. മിലിറ്ററി വണ്‍ ടണ്‍ വാങ്ങിയ ശേഷം ഒരു പുതിയ മുഖമാണ് ധോണി വാഹനത്തിന് നല്‍കിയിരിക്കുന്നത്. ജോങ്ക എന്ന പേരിലാണ് ധോണിയുടെ വണ്ടണ്ണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു ജോങ്കയും നിസാന്‍ വണ്‍ ടണ്ണും.
ജബല്‍പൂര്‍ ഓര്‍ഡ്നന്‍സ് ആന്‍ഡ് ഗണ്‍ക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കപ്പേരാണ് ജോങ്ക. ജബല്‍പൂരിലെ മിലിറ്ററി നിര്‍മാണ ശാലയില്‍ നിന്നാണ് 1965 മുതല്‍ 1999 വരെ ജോങ്ക പുറത്തിറങ്ങിയത്. മിലിറ്ററി ഗ്രീന്‍ നിറമാണ് വാഹനത്തിന് ധോണി നല്‍കിയിരിക്കുന്നത്. എസ്ഡി ഓഫ് റോഡേഴ്സ് എന്ന് സ്ഥാപനമാണ് വണ്‍ ടണ്‍ റീസ്റ്റോര്‍ ചെയ്തത്.

ആറു സിലിണ്ടര്‍ നാലു ലീറ്റര്‍ ഇന്‍ ലൈന്‍ പെട്രോള്‍ എന്‍ജിനാണ് ജോങ്കയിലും വണ്‍ടെണ്ണിലും. 110 ബിഎച്ച്പിയാണ് ജോങ്കയുടെ കരുത്തെങ്കില്‍ 128 ബിഎച്ച്പിയാണ് വണ്‍ടെണ്ണിന്റേത്. നിസാന്റെ പെട്രോള്‍ 60ന്റെ ഇന്ത്യന്‍ മിലിറ്ററി പതിപ്പാണ് ജോങ്ക. വണ്‍ടണ്ണും നിസാന്റെ വാഹനം തന്നെയാണ്. ആംബുലന്‍സായും സിഗ്നല്‍ വാഹനമായും റിക്കവറി വെഹിക്കിളുമായുമൊക്കെ ഇവ സൈന്യം ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും മികച്ച 4x4 വാഹനമായിട്ടാണ് ഇന്നും ജോങ്കയെ കണക്കാക്കുന്നത്.

Comments