
ദീപാവലി ആഘോഷത്തിനിടെ ദുബായ് പോലീസിന്റെ ബാന്ഡ് സംഘം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറല്. ദുബായ് ടൂറിസവും ഇന്ത്യന് കോണ്സുലേറ്റും ചേര്ന്നു നടത്തുന്ന ദീപാവലി ആഘോഷത്തിനിടെയാണ് ബാന്ഡ് ജനഗണമന ആലപിച്ചത്.
പോലീസ് ബാന്ഡ് സംഘം ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചതോടെ മൈതാനത്ത് ഒത്തു കൂടിയ ജനക്കൂട്ടം അത് ഏറ്റുപാടാന് തുടങ്ങി. പ്രകടനം അവസാനിച്ചപ്പോള് ജനക്കൂട്ടം ഹര്ഷാരവത്തോടെയാണ് ബാന്ഡ് സംഘത്തെ എതിരേറ്റത്.
ദീപാവലി ആഘോഷത്തിന്റെ വര്ണപ്രഭയില് തിളങ്ങുകയാണ് ദുബായി നഗരം. പ്രത്യേക നൃത്ത വിരുന്നുകളും സംഘാടകര് ഒരുക്കി. ആയിരങ്ങളാണ് ആഘോഷത്തില് പങ്കെടുക്കാനെത്തിയത്.







Comments