
കൊച്ചി : പാര്‍ട്ടി തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്. നഗരസഭയ്ക്ക് എതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. കൊച്ചിയില്‍ വെള്ളക്കെട്ട് ഉണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്നും വീഴ്ച സംഭവിച്ചത് പൊതുമരാമത്ത് വകുപ്പിനാണെന്നും സൗമിനി ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെ്നനും ഹൈബി ഈഡന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കുമെന്നും എന്നാല്‍, പാര്‍ട്ടി ഇതുവരെ അത്തരമൊരു ആവശ്യം ഉന്നിച്ചിട്ടില്ലെന്നും സൗമിനി പറഞ്ഞു.
അതേസമയം, മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ഒരാള്‍ക്ക് മാത്രം പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല. വിജയമായാലും പരാജയമായാലും അത് കൂട്ടുത്തരവാദിത്വത്തിന്റേതാണെന്നും ഒളിയമ്പെയ്യുന്നവര്‍ അത് അവര്‍ക്കു നേരെ പതിക്കുമെന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.






