
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തു നിന്നും വി.കെ പ്രശാന്ത് രാജി വച്ചു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചത്. എം.എല്‍.എ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ മേയര്ബ്രോക്ക് ഊഷ്മളമായ യാത്രയയപ്പാണ് നഗരസഭ നല്‍കിയത്. യാത്രയയപ്പിനിടെ വൈകാരികമായ സംഭവങ്ങളും ഉണ്ടായി.
നഗരസഭയിലെ ഉദ്യോഗസ്ഥന് വി.കെ പ്രശാന്തിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അയാളെ ആശ്വസിപ്പിക്കുന്നതിനിടയില്‍ വി.കെ പ്രശാന്തിനും കരച്ചിലടക്കാനായില്ല. പ്രശാന്തും പൊട്ടിക്കരഞ്ഞു. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേയറുടെ ഓഫീസ് ജീവനക്കാരനായ മോഹന്നായരാണ് വി.കെ പ്രശാന്തിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്.
തിരുവനന്തപുരം നഗരസഭയുടെ 44-ാംമത് വി.കെ പ്രശാന്ത്. 34-ാം വയസില്‍ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.






