
ബോളിവുഡ് നടിയും സംവിധായകയുമായ പൂജ ഭട്ട് കടുത്ത മദ്യപാനിയായിരുന്നു. കടുത്ത മദ്യപാന ശീലത്തില് നിന്ന് താന് മോചിതയായതിനെ കുറിച്ചാണ് ഇപ്പോള് പൂജ ഭട്ട് മനസ് തുറന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസമായി മദ്യം ഞാന് കൈ കൊണ്ട് തൊട്ടിട്ടില്ല എന്ന് പൂജ പറയുന്നു. അതത്ര എളുപ്പമായിരുന്നില്ല. എന്നാല് അത്രയും കടുപ്പവും ആയിരുന്നില്ല എന്നാണ് പൂജ പറഞ്ഞത്.
'ലഹരിയില്ലാത്ത രണ്ട് വര്ഷവും പത്ത് മാസവും. ഇപ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കുന്നത്. നിങ്ങളില് ആരെങ്കിലും ഇതുപോലെ പൈശാചികമായ മദ്യാസ്കതിയില് കുടുങ്ങി പോയിട്ടുണ്ടെങ്കില് നിങ്ങള് ഒറ്റയ്ക്ക് അല്ലെന്ന് ആദ്യം തിരിച്ചറിയുക. എനിക്ക് അത് സാധിച്ചെങ്കില് നിങ്ങള്ക്കും കഴിയും. ഇനി നിങ്ങള് അവിടെയും വീണ് പോവുകയാണെങ്കില് നിങ്ങള് തന്നെ ഉയര്ത്തെഴുന്നേല്ക്കണം. അതിന്റെ പ്രതിഫലം വ്യത്യസ്ത രീതിയിലായിരിക്കും നിങ്ങളിലേക്ക് എത്തുക'. പൂജ ഇന്സ്റ്റാഗ്രാമില് കുറിച്ചു.
മദ്യത്തെ ചവിട്ടി പുറത്താക്കിയതോടെ പൂജ ഇപ്പോള് സിനിമാ തിരക്കിലാണ്. 'സടക്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടിയിപ്പോള്. 1991ല് റിലീസിനെത്തിയ ചിത്രമാണ് സടക്. പൂജയുടെ പിതാവ് മഹേഷ് ഭട്ട് ആണ് സംവിധാനം ചെയ്യുന്നത്. സഞജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയി കപൂര് എന്നിവരാണ് മറ്റ് താരങ്ങള്.







Comments