ജമ്മു: ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മു കശ്മീരിലെ രജൗറിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത്. ഭീംബര്‍ ഗാലി ബ്രിഗേഡില്‍ ഞയറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്.
സൈനികര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്കി. ശത്രുക്കളില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്ഥി കാക്കുന്ന സൈനികരെ അനുമോദിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു.
സൈനികര്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്കി. ശത്രുക്കളില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്ഥി കാക്കുന്ന സൈനികരെ അനുമോദിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു.
ദീപാവലി ആഘോഷത്തിനായി ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം എല്ലാ ദീപാവലിയും അതിര്‍ത്തി മേഖലകളിലെ സൈനികര്‍ക്കൊപ്പമാണ് മോഡി ആഘോഷിക്കാറുള്ളത്.

Comments