
മലപ്പുറം : എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചവരുടെ എണ്ണം മൂന്നായി. പ്ലാന്റ് വ്യത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഉപ്പള സ്വദേശി ചുങ്കത്തുറ സ്വദേശി ജോമോന്, ബിഹാര്‍ സ്വദേശി രാജ്കുമാര് എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
അഞ്ചുപേര്‍ ചേര്‍ന്നാണ് പ്ലാന്റ് വൃത്തിയാക്കിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റിനുള്ളില്‍ വച്ചു തന്നെ മരണത്തിന് കീഴടങ്ങി. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.






