
ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് രാജ്യം. സിനിമാ താരങ്ങളും ആരാധകര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. അജയ് ദേവ്ഗണും ഭാര്യ കാജോളും ആരാധകര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഭര്‍ത്താവ് അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കജോള്‍ ദീപാവലി ആശംസകള്‍ നേര്‍ന്നത്, എല്ലാവര്ക്കും ഞങ്ങളുടെ ദീപാവലി ആശംസകള്‍ എന്ന് എഴുതിയിരിക്കുന്നു. ഇതാണ് ഞങ്ങള്‍, എല്ലാവര്ക്കും ഐശ്വര്യ പൂര്‍ണമായ പുതുവത്സര ആശംസകള്‍ നേരുന്നു എന്ന് അജയ് ദേവ്ഗണും എഴുതിയിരിക്കുന്നു.
അജയ് ദേവ്ഗണിന്റെ സഹോദരി നീലം ഗാന്ധിയും മക്കളായ അമനും ഡാനിഷും ദീപാവലി ആഘോഷത്തിന് എത്തിയിരുന്നു. അമിതാഭ് ബച്ചന് ആതിഥേത്വമരുളിയ ദീപാവലി ആഘോഷങ്ങള്‍ക്കും അജയ് ദേവ്ഗണും കജോളും പങ്കെടുത്തിരുന്നു.
അതേസമയം അജയ് ദേവ്ഗണ് നായകനായി എത്തുത്ത പുതിയ സിനിമയാണ് 'തനാജി; ദ അണ്‍സംഗ് വാരിയര്‍'. സ്വാതന്ത്ര്യ സമര സേനാനിയായി തനാജി മാലുസരയായിട്ടാണ് അജയ് ദേവ്ഗണ് ചിത്രത്തിലെത്തുന്നത്. സാവിത്രി മാലുസരയായിട്ട് കജോള്‍ ആണ് അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 10ന് ചിത്രം തീയറ്ററില്‍ എത്തും.






